FLASH

CLASS P T A MEETING ON 28-09-2015 2 PM.....

About Us




വിദ്യാലയം : ജി.യു.പി.എസ് പള്ളങ്കോട്
പഞ്ചായത്ത് : ദേലമ്പാടി
വാര്‍ഡ് : പള്ളങ്കോട്
സി.ആര്‍.സി : പരപ്പ
വിദ്യാഭ്യാസ ഉപജില്ല : കുമ്പ
ബി.ആര്‍.സി : കുമ്പള
വിദ്യാഭ്യാസ ജില്ല : കാസര്‍ഗോഡ്
റവന്യൂജില്ല : കാസര്‍ഗോഡ്
സ്ഥാപിത വര്‍ഷം : 1983
തപാല്‍ ആഫീസ് : ഉര്‍ഡൂര്‍
പിന്‍കോഡ് : 671543
വില്ലേജ് : അഡൂര്‍
സ്ഥലവിസ്തൃതി : രണ്ട് ഏക്കര്‍
സര്‍വ്വേ നമ്പര്‍ : 36/1

ചരിത്രസൂചനകള്‍ :
വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും തികച്ചും അവികസിത പ്രദേശമായ പള്ളങ്കോട് ഒരു എല്‍.പി സ്കൂള്‍ നിലവിലുണ്ടായിരുന്നു.1983ല്‍ ചില ഉദാരമതികളുടെയും പള്ളി കമ്മറ്റിയുടെയും സംഭാവനയായി ലഭിച്ച 2 ഏക്കര്‍ സ്ഥലത്ത്ഈയു.പി.സ്കൂള്‍സ്ഥാപിതമായി.കൊട്ടിയാടി,ദേവരുഡക്ക,പുതിയകണ്ടം,
പള്ളങ്കോട് ,പരപ്പ,തൈവളപ്പ്,കാഞ്ഞിരംകടവ് തുടങ്ങിയ സ്ഥലങ്ങളിലെ
രക്ഷിതാക്കളാണ് ഇതിന് മുന്‍കൈ എടുത്തത്. കര്‍ഷകരും കര്‍ഷകതൊഴിലാളികളും താമസിക്കുന്ന ഈ പ്രദേശത്ത് ഭൂരിപക്ഷവും താണ വരുമാനക്കാരാണ്. ഇവരുടെ 81 കുട്ടികള്‍ ഈ വര്‍ഷം ഈ സ്ഥാപനത്തില്‍ പഠിച്ചുവരുന്നു.
29 വര്‍ഷം പിന്നിട്ട ഈ വിദ്യാലയം ഇപ്പോള്‍ ഭൗതിക സാഹചര്യങ്ങളില്‍ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്.ഡി പി ഇ പി ,എസ് എസ് എ, ഗ്രാമപഞ്ചായത്ത് ,ജില്ല പഞ്ചായത്ത് ,വിദ്യാഭ്യാസവകുപ്പ്,പി ടി എ ,
എം പി ടി എ,എസ് എം സി എന്നീ സ്കൂള്‍ സംവിധാനങ്ങളും നാട്ടുകാരും
സഹകരിച്ച് ഈ വിദ്യാലയം വീണ്ടും വീണ്ടും പുരോഗതിയുടെ പടവുകള്‍ കയറികൊണ്ടിരിക്കുന്നു.
5 അദ്ധ്യാപകര്‍ ഇവിടെ സേവനം ചെയ്തു വരുന്നു. സ്കൂള്‍ ആര്‍സ്,സ്പോര്‍സ്,ദിനാചരണങ്ങള്‍,അക്കാദമിക പ്രവര്‍ത്തനങ്ങള്‍,
ഉച്ചഭക്ഷണം,വിനോദയാത്ര മുതലായവ ചിട്ടയായും മെച്ചപ്പെട്ട രീതിയിലും
നടന്ന് വരുന്നു.കമ്പ്യൂട്ടര്‍ പഠനം യു എസ് എസ് പരിശീലനം ,പുസ്തകങ്ങള്‍ പ്രയോജനപ്പെടുത്തല്‍ പത്രം,വിദ്യാരംഗം മാസിക എന്നിവയും
ശരിയായി ഉപയോഗപ്പെടുത്തുന്നു.അദ്ധ്യാപക പരിശീലനങ്ങളില്‍
മുടങ്ങാതെ പങ്കെടുക്കുന്നു.എസ് ആര്‍ ജി,സബ്ജക്ട് കൗണ്‍സില്‍,സ്റ്റാഫ് മീറ്റിംഗ് മുതലായവ ചേരുന്നുണ്ട്.പാഠപുസ്തകങ്ങള്‍,മരതൈകള്‍,സൗജന്യ അരി വിതരണം,സൗജന്യ യുണിഫോം എന്നിവ നടപ്പ് വര്‍ഷം പൂര്‍ത്തീകരിച്ചു.വിവിധ ഗ്രാന്റുകള്‍ ഉപയോഗപ്പെടുത്തി വികസന പഠനപ്രവര്‍ത്തനങ്ങള്‍ നടന്ന് വരുന്നു.
സ്ഥിതി വിവരകണക്കുകള്‍ :
1. കെട്ടിടങ്ങള്‍ : 2
2. ഓഫിസ് : 1
3. സ്റ്റാഫ് റൂം : -
4. ക്ലാസ് മുറികള്‍ : 4
5. വായനാമുറി : 1
6. കമ്പ്യൂട്ടര്‍ ലാബ് : -
7. അടുക്കള : 1
8. അദ്ധ്യാപകര്‍ : 5
9. പ്യൂണ്‍ : 1
10. ടോയ്ലറ്റുകള്‍ : 5
11. ഗേള്‍സ് ടോയ്ലറ്റുകള്‍ : 1
12. ജലലഭ്യത : പള്ളിവക കിണര്‍
13. വാട്ടര്‍ ടാങ്ക് : 2
14. കമ്പ്യൂട്ടര്‍ : 12
  1. ലാപ്പ് ടോപ്പ് : 3
  2. എല്‍ സി ഡി : 1
  3. ബാറ്ററി : 1
  4. മൈക്ക് : 2
  5. വൈദ്യതി : ഉണ്ട്

ഉപകരണങ്ങള്‍ :
1.അലമാര : 3
2.റാക്ക് : 2
3.മേശ : 5
4.കസേര : 31
5.ഡസ്ക് : 30
6.ബഞ്ച് : 47
7.ബക്കറ്റ് : 10
8.കുടിവെള്ള പാത്രം : 4
9.കപ്പുകള്‍ : 8
10.ഗ്ലാസ്സുകള്‍ : 10
11.കലങ്ങള്‍ : 3
12.ക്ലോക്കുകള്‍ : 3
13.വേസ്റ്റ് ബിന്‍ : 6
14.ഫാന്‍ : 2
15.കത്തി,ചിരവ,വാക്കത്തി,പിക്കാസ്,തൂമ്പ,മണ്‍വെട്ടി,സ്പൂണ്‍,തവികള്‍
കളി ഉപകരണങ്ങള്‍ :
1. റിംഗ് : 5
2.സ്കിപ്പിംഗ് റോപ്പ് : 5
3.ഡിസ്ക് : 1
4.ഷോര്‍ട്ട് : 2
ലൈബ്രറി :
പുസ്തകങ്ങള്‍ : 700
പത്രം : 1
വിദ്യാരംഗം : 1
ലാബ് : ഭാഗികം
കളി സ്ഥലം : ഉണ്ട്
ചുറ്റുമതില്‍ : ഭാഗികം


1 comment: